വെള്ളിത്തിരയിൽ ഏറെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രശസ്‌തനായ നടൻ ബാബു നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് കാഞ്ഞിരക്കാട്ട് ശേഖരൻ. പേര് ശേഖരൻ എന്നാണെങ്കിലും ബാബു നമ്പൂതിരിക്ക് ഇവൻ കൊച്ചാണ്. കൊച്ചേ..എന്നുള്ള ബാബു നമ്പൂതിരിയുടെ വിളികേട്ടാൽ ശേഖരൻ തുമ്പിക്കൈ കൊമ്പിൽ കെട്ടി അനുസരണയുള്ള കുട്ടിയായി നിൽക്കും. ചട്ടക്കാരൻ ഈരാറ്റുപേട്ട ഷിബുവിനോടും നല്ല ഇണക്കമാണ് ശേഖരന്.
നാട്ടുകാർക്കിടയിൽ വാലിന്റെ പ്രത്യേകത കൊണ്ട് പൂവാലൻ എന്നാണ് ശേഖരന്റെ വിളിപ്പേര്. ഒന്നാന്തരം കനവും നീളവുമുള്ള വലിയ കൊമ്പുകളും ഉഗ്രൻ പെരുമുഖവും സ്വഭാവത്തിലെ വിനയവും കേരളത്തിലെ ഏറ്റവും തിരക്കേറിയ ഒരു എഴുന്നള്ളിപ്പാനയായി ശേഖരനെ മാറ്റി.
ശേഖരനെ ഇപ്പോൾ പാട്ടത്തിന് എടുത്തിരിക്കുന്നത് മുണ്ടക്കൽ എലിക്കുളം സ്വദേശി ശ്രീജിത്താണ്. ശേഖരന് ഒരു കറുത്ത ഏട് ഉണ്ടായിരുന്നു.ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ കാലഘട്ടത്ത് ശ്രീജിത്തും കുടുംബവും അവനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. പൂരപ്പറമ്പുകളിലെയും ഉത്സവപ്പറമ്പുകളിലെയും ഒഴിച്ചുകൂടാൻ ആവാത്ത ഗജ രാജാവാണ് പൂവാലൻ എന്ന കാഞ്ഞിരക്കാട്ട് ശേഖരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |