തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുന്നതിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. 2011ൽ കേന്ദ്രസർക്കാർ സെൻസസ് നടത്തിയെങ്കിലും സംസ്ഥാനം ആവശ്യപ്പെട്ട ജാതി ഡേറ്റ നൽകാനാവില്ലെന്നാണ് അറിയിച്ചത്. 105-ാം ഭരണഘടനാ ഭേദഗതി പ്രകാരം പിന്നാക്കക്കാരുടെ പട്ടികയുണ്ടാക്കാനും സാമ്പത്തിക, ജാതി, സാമൂഹ്യ സെൻനസ് നടത്താനും സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ബീഹാറിൽ ചെയ്തതുപോലെ എല്ലാ സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസിൽ തീർപ്പുണ്ടാകുന്നത് പരിഗണിച്ച് ജാതിസെൻസസ് നടത്തുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും പി.കെ.ബഷീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |