ചെന്നൈ: വീട്ടമ്മമാർക്ക് പ്രതിമാസം 1000രൂപ നൽകുന്ന 'കലൈഞ്ജർ മഗളിർ ഉരുമൈ' പദ്ധതിയുടെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിച്ചു. മുൻമുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വച്ചായിരുന്നു പദ്ധതിയുടെ ഉദ്‌ഘാടനം.
പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാർക്ക് പരിപാടിയിൽ വച്ച് എടിഎം കാർഡ് വിതരണം ചെയ്തു. ഉദ്ഘാടനം ഇന്നായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഗുണഭോക്താക്കളിൽ ഒട്ടേറെപ്പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേന പണം കൈമാറിത്തുടങ്ങിയിരുന്നു. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.
#WATCH | Tamil Nadu CM MK Stalin inaugurates Kalaignar Mahalir Urimai Thittam (Kalaignar Women's Rights Grant Scheme) at Kanchipuram. Under this scheme, Rs 1000 per month will be deposited to the accounts of all eligible women beneficiaries
— ANI (@ANI) September 15, 2023
CM also distributes ATM cards to the… pic.twitter.com/MG7vE5t80W
ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഈ പദ്ധതി നടപ്പാക്കാൻ പ്രതിവർഷം 12,780 കോടി രൂപ വേണ്ടിവരും. തമിഴ്‌നാട് സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമപദ്ധതിയാണിത്. 1.63 കോടി ജനങ്ങളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വിശദ പരിശോധനകൾക്ക് ശേഷം ഇവരിൽ നിന്ന് അർഹരായവരെ തിരഞ്ഞെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |