തിരുവനന്തപുരം ജില്ലയിലെ ത്രിക്കണ്ണാപുരം കഴിഞ്ഞ് പോകുമ്പോൾ റോഡ് സൈഡിൽ വീടിനോട് ചേർന്ന് മൺകൂമ്പാരം, അതിനകത്ത് വലിയ ഒരു മൂർഖൻ പാമ്പ് കയറി പോകുന്നത് കണ്ട ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ മൂർഖന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. കുറച്ച് കല്ലും മണ്ണും വാവ മാറ്റി.
പക്ഷേ ഇത്രയും കല്ലും മണ്ണും കൈകൊണ്ട് മാറ്റുകയാണെങ്കിൽ ഒത്തിരി സമയം ആകും. അതിനാൽ ജെസിബി കൊണ്ടു വന്നു. ഇതുപയോഗിച്ച് പിടികൂടുന്നത് പാമ്പിന് അപകടം ഉണ്ടാകാൻ സാദ്ധ്യത കൂടുതൽ ആണ്. അതിനാൽ സൂക്ഷിച്ചാണ് തിരച്ചിൽ. വിവരമറിഞ്ഞ് ആളുകൾ തടിച്ച് കൂടി, ആകാംഷ നിറഞ്ഞ മണിക്കൂറുകൾ, കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |