ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസ് വിജയമമായതിന് പിന്നാലെ അതേ ശ്രേണിയിലെ വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ പതിപ്പുകൾ അടുത്ത വർഷം ട്രാക്കിലിറക്കാനൊരുങ്ങി റെയിൽവേ. വന്ദേ മെട്രോ 2024 ജനുവരിയോടെയും വന്ദേ ഭാരത് എക്‌സ്പ്രസ് സ്ലീപ്പർ കോച്ചുകൾ 2024 മാർച്ചിലും പുറത്തിറക്കും. 12 കോച്ചുകൾ അടങ്ങുന്ന വന്ദേ മെട്രോയാണ് വികസിപ്പിക്കുന്നത്.
ഇവയ്‌ക്കുള്ള കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. ദീർഘദൂര യാത്രകൾക്കായി രൂപകല്പന ചെയ്‌ത വന്ദേ ഭാരത് സ്ലീപ്പർ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ ഓടാൻ ശേഷിയുള്ളവയാണ്. ഭാവിയിൽ ഇവ രാജധാനി ട്രെയിനുകൾക്ക് ബദലാകും. വന്ദേ ഭാരത് ചെയർ കാർ പതിപ്പ് ക്രമേണ ശതാബ്ദി ട്രെയിനുകളുടെ പകരക്കാരനുമാകും.
ആദ്യഘട്ടത്തിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാൻ ഡൽഹി-മുംബയ്,ഡൽഹി-കൊൽക്കത്ത ട്രാക്കുകളും റൂട്ടുകളിലെ സിഗ്നൽ സംവിധാനവും പാലങ്ങളും നന്നാക്കും. ട്രാക്കുകൾക്ക് ഇരുവശവും മതിൽ കെട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |