തിരുവനന്തപുരം: ചെന്നൈ- നാഗർകോവിൽ വന്ദേഭാരതിന് 20 കോച്ചുള്ള ട്രെയിൻ അനുവദിച്ച സാഹചര്യത്തിൽ അതിനേക്കാൾ തിരക്കുള്ള തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന് 16 കോച്ചുള്ള ട്രെയിനെങ്കിലും അനുവദിക്കണമെന്ന് ആവശ്യം. റെയിൽവേ ബോർഡിനോടാണ് സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവിൽ എട്ടു കോച്ചുള്ള വന്ദേഭാരതാണ് മംഗളൂരു സർവീസിനുള്ളത്. അതേസമയം, ചെന്നൈ- നാഗർകോവിൽ വന്ദേഭാരതിന് 20 കോച്ചുള്ള ട്രെയിൻ അനുവദിച്ചപ്പോൾ പിൻവലിച്ച 16 കോച്ചുള്ളത് കേരളത്തിന് കൈമാറിയേക്കും. റെയിൽവേ ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പുതിയത് അനുവദിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന നിർദ്ദേശം.
ആലപ്പുഴ വഴിയുള്ള മംഗളൂരു വന്ദേഭാരതിൽ 160 ശതമാനമാണ് തിരക്ക്. രാജ്യത്ത് ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വന്ദേഭാരത് സർവീസാണിത്. 20 കോച്ചുള്ള ട്രെയിനാണ് തിരുവനന്തപുരം -കാസർകോട് വന്ദേഭാരതിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |