തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസുകാരെ ഡാഷ് എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി കെ. സുധാകരൻ എം.പി. പിണറായി വിജയൻ അവനവനെ വിളിക്കേണ്ട പേരാണ് ഡാഷ് എന്ന് അദ്ദേഹം പറഞ്ഞു. ഒരു തെരുവ് ഗുണ്ടയിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങളുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പദവിക്ക് യോജിച്ച പദപ്രയോഗങ്ങളല്ല പിണറായി വിജയനിൽ നിന്ന് ഉണ്ടാകുന്നതെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
കോൺഗ്രസുകാർ ബിജെപിയിലേക്ക് പോയ സംഭവത്തിൽ ''പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി''യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഈ പ്രയോഗത്തിനുള്ള മറുപടി നൽകുകയായിരുന്നു കെ. സുധാകരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |