തിരുവനന്തപുരം: സ്ഥാപക നേതാക്കന്മാരെയും മുൻകാല ഭാരവാഹികളെയും ആദരിക്കുന്ന സ്‌മൃതി സംഗമത്തോടെ കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ സുവർണ ജൂബിലി സമ്മേളനത്തിന് തുടക്കമായി. മന്ത്രി വി. ശിവൻകുട്ടി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. അഴിമതി ഇല്ലാത്ത സ്ഥാപനമാണ് പി.എസ്.സിയെന്നും സർവീസ് മേഖലയിൽ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണ് പി.എസ്.സി ജീവനക്കാരെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സുവർണ ജൂബിലി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. യാത്രഅയപ്പ് സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
മുൻകാല നേതാക്കളായ എൻ.അപ്പുക്കുട്ടൻ നായർ, എൻ.നൂഹ് കണ്ണ്, അഹമ്മദ് ഹുസൈൻ, വസന്തകുമാരൻ നായർ, കെ.തങ്കപ്പൻ, എൻ.രാധാകൃഷ്ണൻ നായർ, അബ്ദുള്ള സേഠ്, തുളസീധരൻ നായർ, കെ.വിശ്വനാഥ്, പി.എൻ.സരസമ്മ, ജെ.എസ്.രാജേഷ്, ആർ.വി.സതീന്ദ്രകുമാർ, എസ്.ജയകുമാർ, വി.ബി.മനുകുമാർ, എം.ഷാജഹാൻ എന്നിവരെ ആദരിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മുഖ്യ പ്രഭാഷണം നടത്തി. മുൻ ചെയർമാൻ എം.ഗംഗാധരകുറുപ്പ്, എൻ.അപ്പുക്കുട്ടൻ നായർ, എൻ.രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി.ജയകുമാർ സ്വാഗതവും സെക്രട്ടറി കെ.വി.സുനുകുമാർ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ബി.ജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.എസ്.രാജീവ് ബഡ്ജറ്റും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |