ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കേസ് എഴുതിത്തള്ളി ഡൽഹി പൊലീസ്. വിഷയം ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ടിന്റെ തീരുമാനത്തിന് വിട്ടു. തെളിവു ശേഖരണത്തിലടക്കം പൊലീസിന്റെ അന്വേഷണരീതിയെ അതിരൂക്ഷമായാണ് കക്കർഡൂമയിലെ വിചാരണക്കോടതി വിമർശിച്ചത്. അഡിഷണൽ സെഷൻസ് ജഡ്‌ജി പുലസ്‌ത്യ പ്രാമചല വിശദീകരണവും തേടിയിരുന്നു. ഇതിനിടെയാണ് കേസ് എഴുതിത്തള്ളിക്കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |