സിനിമ ടിക്കറ്റുകൾക്ക് സമീപകാലത്ത് വളരെ വലിയ രീതിയിൽ വില ഉയർന്നിട്ടുണ്ട്. അതിനാൽ തന്നെ പലരും കുടുംബത്തോടൊപ്പം സിനിമയ്ക്ക് പോകുന്നത് കുറച്ചിരിക്കുകയാണ്. എന്നാൽ വർഷത്തിലൊരിക്കൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സിനിമാ ആരാധകർക്ക് തീയേറ്ററിലെത്താം. മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരംഭിച്ച ഒരു ക്യാംപയ്ന്റെ ഭാഗമായാണിത്. ദേശീയ സിനിമാ ദിനം എന്ന പേരിൽ ഈ വർഷവും ഈ ഓഫർ ലഭ്യമാണ്.
ഇത് അനുസരിച്ച് വരുന്ന ഒക്‌ടോബർ 13ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ 99രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രെെഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടെെം, വേവ്, എം 2 കെ, ഡിലെെറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് ശ്യംഖലകളിലാണ് ഈ ഓഫർ ലഭ്യമാവുക.
ചലച്ചിത്രവ്യവസാത്തിന് ഉണർവ് പകരുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ദേശീയ ചലച്ചിത്രദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഒറ്റദിവസം 65ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആ റെക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇതിന്റെ പ്രവർത്തകർ.
National Cinema Day is back on October 13th. Join us at over 4000+ screens across India for an incredible cinematic experience, with movie tickets priced at just Rs. 99. It's the perfect day to enjoy your favorite films with friends and family. #NationalCinemaDay2023 #13October pic.twitter.com/Pe02t9F8rg
— Multiplex Association Of India (@MAofIndia) September 21, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |