തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട, കോവളത്തിനടുത്ത് പൂങ്കുളത്ത് നിന്ന് അറുപത് കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ എക്‌സൈസ് സ്‌റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ സജീർ, ജസീം, മുജീബ്, റാഫി എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം കാറുകൾ പരിശോധിക്കുകയായിരിന്നു.
അറുപത് കിലോ കഞ്ചാവ് ചെറു പൊതികളിലാക്കി, ജില്ലയിലെ വിവിധയിടങ്ങളിൽ വിൽക്കുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്‌തുവരികയാണ്. ആരിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്, ആർക്കൊക്കെയാണ് കൊടുക്കുന്നത് എന്നൊക്കെയാണ് ചോദിച്ചറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |