തൃശൂർ: ചിറക്കേക്കോട് മകനെയും ചെറുമകനെയും തീ കൊളുത്തി കൊന്ന പിതാവ് മരിച്ചു. മകന്റെ കുടുംബത്തെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ജോൺസൻ (67) വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടർന്നാണ് പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തിയത്. മകന്റെ ഭാര്യ ലിജി ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ജോൺസണും ഭാര്യയും മകനും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. അർദ്ധരാത്രി ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതി ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം ഇയാൾ പുറത്തേക്ക് പോയി. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽക്കാരാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ജോൺസണെ അന്വേഷിച്ച് ചെന്നപ്പോഴാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. ജോൺസൺ സെക്യൂരിറ്റി ജീവനക്കാരനാണ്. മകനായ ജോജി ലോറി ഡ്രൈവറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |