ചണ്ഡീഗഡ്: ഭർത്താക്കന്മാരും മക്കളുമടക്കമുള്ള കുടുംബാംഗങ്ങളുടെ കൺമുന്നിൽ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഹരിയാനയിലെ പാനിപ്പത്തിൽ ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം. നാലംഗ സംഘമാണ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
അർദ്ധരാത്രി ആയുധങ്ങളുമായെത്തിയ പ്രതികൾ 24,25,35 വയസുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളെ കയർ കൊണ്ട് കെട്ടിയിട്ടു. പീഡനശേഷം സ്വർണാഭരണങ്ങളും പണവുമായിട്ടാണ് പ്രതികൾ ഇവിടെനിന്ന് കടന്നുകളഞ്ഞത്.
ഈ പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ ഇതേ ദിവസം തന്നെ സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗിയായ സ്ത്രീയെ ആക്രമിച്ച് കൊല്ലുകയും, ഭർത്താവിന്റെ കൈവശമുണ്ടായിരുന്ന പണം കവരുകയും ചെയ്തു. രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |