
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് പൊട്ടുമെന്ന് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് പിടികൂടി. ഭൂതപ്പാണ്ടി സ്വദേശി ഇസക്കിമുത്തുവാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇസക്കിമുത്തു മദ്യലഹരിയിൽ ചെന്നൈ ഡി.ജി.പി ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. നാഗർകോവിൽ എസ്.പി ഓഫീസിലേക്ക് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
