ശ്യാം മംഗലത്ത് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ' കല്ലാമൂല ' സിനിമയുടെ സോംഗ് ടീസർ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഉടൻ നിങ്ങളുടെ മുന്നിലേക്ക്. വനങ്ങൾ നശിപ്പിക്കുന്നതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന മാണിക്കിന്റെ കഥ പറയുന്ന ത്രില്ലർ മൂവിയാണിത്.
മലയാളം, തമിഴ്, ഭാഷകളിലാണ് സിനിമ നിർമിക്കുന്നത്. സംഗീത സംവിധാനം: പ്രശാന്ത് മോഹൻ. ഗാനം ആലപിക്കുന്നത്: വിനീത് ശ്രീനിവാസൻ. എസ് 2 മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് 2 ഷിബു കൊടയ്ക്കാടനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സുഭാഷ് സുകുമാരൻ, അർപ്പിത, ചിഞ്ചു പോൾ, അനീഷ് ദേവ്, ഷിജു ആർ കർമ്മ, ജയൻ, ഇന്ത്യൻ വോളിബോൾ താരം കിഷോർ കുമാർ, സിജിൻ സതീഷ്,എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷിജാസ് ഷാജഹാൻ, അമൽ സി എസ് എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനരചന, എഡിറ്റിംഗ്:ശ്യാം മംഗലത്ത്, പ്രൊഡക്ഷൻ കൺട്രോളർ: അഖിൽ, കലാസംവിധാനം: ജാൻബാസ് ഇബ്രാഹിം,കോസ്റ്റ്യൂം: വീണ.വാഗമൺ, മൂന്നാർ, പാലക്കാട് കൊല്ലംകോട്, തലക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ' കല്ലാമൂല ' ഉടൻ പ്രദർശനത്തിനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |