രാജ്യത്ത് പണമിടപാടുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് യുണിഫൈഡ് പെയ്മെന്റ് ഇന്റർഫേയ്സ് (യു പി ഐ) ആണ്. ഇപ്പോഴിതാ യു പി ഐയിൽ പുതിയ ഒരു സംവിധാനം കൊണ്ട് വന്നിരിക്കുകയാണ് എച്ച് ഡി എഫ് സി ബാങ്ക്.
സാധാരണയായി മൊബെെൽ ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ ലോകത്ത് എവിടെ ഇരുന്നു നമുക്ക് മറ്റുള്ളവർക്ക് പണം അയയ്ക്കാം. എന്നാൽ ഇന്റർനെറ്റ് ഇല്ലെങ്കിലോ?. അതിനാണ് പുതിയ സേവനം എച്ച് ഡി എഫ് സി ബാങ്ക് അവതരിപ്പിച്ചത്. ഇന്റർനെറ്റ് ഇല്ലാതെ തന്നെ യു പി ഐ വഴി നമുക്ക് പണം അടയ്ക്കാം. ഇതിനൊടൊപ്പം മറ്റ് രണ്ട് സേവനങ്ങളും അവർ അവതരിപ്പിച്ചു.
1. യുപിഐ 123 പേ
ഈ സേവനം മൂലം വ്യക്തികൾക്ക് ഒരു ഫോൺ കാൾ വഴി യു പി ഐ പെയ്‌മെന്റുകൾ ചെയ്യാം. ഇതിന് ഇന്റർനെറ്റിന്റയോ സ്‌മാർട്ട്‌ഫോണിന്റെയോ ആവശ്യം വേണ്ട. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR) വഴി ഉപഭോക്താക്കൾക്ക് സൗകര്യപൂർവം സേവനങ്ങൾ ബുക്ക് ചെയ്യാനും പണം നൽകാനും കഴിയും.
2. യു പി ഐ പ്ലഗ് - ഇൻ സേവനം
സാധനങ്ങൾ വാങ്ങുന്നതിനും പണം അടയ്ക്കുന്നതിന് വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്നില്ല.
3. ക്യു ആർ കോഡ് ഓട്ടോപേ
ക്യു ആർ കോഡ് ഉപയോഗിച്ച് ഓട്ടോ പേ ചെയ്താൽ പിന്നെയുള്ള മാനുവൽ പെയ്മെന്റ് സ്വമേധയ ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |