SignIn
Kerala Kaumudi Online
Saturday, 27 July 2024 8.58 AM IST

കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കില്ല, അതിനൊരു കാരണമുണ്ട്, വ്യക്തമാക്കി വിജയ് ‌ സേതുപതി

ff

കൃതി ഷെട്ടിയും വിജയ് സേതുപതിയും ഒന്നിച്ച 2021ലെ തെലുങ്ക് സൂപ്പർ‌ഹിറ്റ് ചിത്രമായിരുന്നു ഉപ്പെണ്ണ. ഇതിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. ഇതിന്റെ കാരണം വിജയ് സേതുപതി വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കൃതിയുടെ അച്ഛനായി അഭിനയിച്ച ശേഷം നായകനായി വേഷമിടാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് വിജയ് സേതുപതി പറയുന്നത്. ഒരു വർഷം മുമ്പ് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

സേതുപതി അച്ഛനും കൃതി മകളുമായി അഭിനയിച്ച ഉപ്പെണ്ണ തിയേറ്ററിൽ വൻവിജയമായിരുന്നു,​ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്കാരവും ചിത്രം നേടിയിരുന്നു. ഇതിന് ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി നിരവധി പ്രോജക്ടുകൾ വന്നെങ്കിലും വിജയ് നിരസിക്കുകയായിരുന്നു. ഹീറോയിനായി കൃതി ഷെട്ടി വന്നാൽ നന്നാകും എന്നായിരുന്നു ഫിലിം യൂണിറ്റ് ചിന്തിച്ചത്. നായികയുടെ ഫോട്ടോ കിട്ടിയപ്പോൾ അണിയറ പ്രവർത്തകരോട് തെലുങ്ക് ചിത്രത്തിൽ അച്ഛനായി അഭിനയിച്ച കാര്യം പറഞ്ഞു. അവരുമായി റൊമാന്റിക്കായി അഭിനയിക്കാൻ കഴിയുമായിരുന്നില്ല. അതു കൊണ്ട് നായികയെ മാറ്റണമെന്ന് പറഞ്ഞു. എന്നായിരുന്നു അഭിമുഖത്തിൽ വിജയ് സേതുപതിയുടെ വാക്കുകൾ ക-ൃതി എനിക്ക് മകളെപ്പോലെയാണ് അവരെ നായികയായി സങ്കല്പിക്കാൻ പോലുമെനിക്കാകില്ല,​ അദ്ദേഹം കൂട്ടിച്ചേർത്തു.

ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാംമോഷണം ആണ് കൃതിയുടെ പുതിയ ചിത്രം. ജിതിൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ്,​ സുരഭി ലക്ഷ്‌മി എന്നിവർക്കൊപ്പം കൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൃതിയുടെ മലയാള സിനിമയിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIJAY SETHUPATHI, KRITHI SHETTY, KRITI SGETTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.