2023 സെപ്റ്റംബർ 24 - 1199 കന്നി 7 ഞായറാഴ്ച.
( മദ്ധ്യാഹ്ന ശേഷം 1 മണി 41 മിനിറ്റ് 16 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം )
അശ്വതി: ധന പരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും. ഉല്ലാസ യാത്ര നടത്തും, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
ഭരണി: കുടുംബകലഹം,മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല. ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശ, പണച്ചെലവും സമയ നഷ്ടവും, മാനഹാനി.
കാർത്തിക: മാതൃ ഗുണം, ബാദ്ധ്യതകള്‍ തീര്‍ക്കും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം, സംഗതികൾ അനായാസം കൈവന്നു ചേരും.
രോഹിണി: സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും,പണം കടം വാങ്ങിക്കേണ്ടി വരും, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം, ശത്രുക്കളിൽ നിന്നും ഭയപ്പാട്.
മകയിരം: തിക്താനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും താത്കാലികമായി രക്ഷപ്പെടും, കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരും.
തിരുവാതിര: വിവിധ രംഗങ്ങളില്‍ നിന്നും സാമ്പത്തീക നേട്ടം പ്രതീക്ഷിക്കാം. അഭിമാനകരമായ സംഗതികൾ സംഭവിക്കും, സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും.
പുണർതം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി,സമ്മാനങ്ങള്‍ കിട്ടും. സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ പറ്റിയ ദിവസം.
പൂയം: കുടുംബ സുഖം. പുതിയ അവസരങ്ങള്‍ തൊഴിലിലും കലാരംഗത്തും വിജയവും അംഗീകാരവും,യാത്രാഗുണം.
വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, വൃഥാപവാദങ്ങളിൽ നിന്നും മോചനം, ഇഷ്ട ഭക്ഷണ ലഭ്യത.
ആയില്യം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം ഉണ്ടാകും, പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം.
മകം: കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചിതത്വം മാറിപ്പോകും, വിദ്യാഗുണം,
മധ്യപ്രായം കഴിഞ്ഞവർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.
പൂരം: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരില്‍ നിന്നും സഹായങ്ങള്‍, ഉദ്ദേശ സാഫല്ല്യം കിട്ടും.
മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും.
ഉത്രം: പുതിയ അറിവുകള്‍ സമ്പാദിക്കും, ബിസിനസ്സില്‍ നേട്ടം. ചിന്താശീലം, വിവാഹം മൂലം ഉയർച്ച, ധനനേട്ടം. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും.
അത്തം: ജനപ്രീതിയും അംഗീകാരവും, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം.
ചിത്തിര: ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തില്‍ സമാധാനം.
ഔദ്യോഗികമായി ദൂരയാത്രകൾ. പ്രണയത്തിൽ പുരോഗതി.
ചോതി: ഈശ്വരാധീനം, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഭാര്യാഗുണം,മറ്റുള്ളവരെ സഹായിക്കാന്‍ താത്പര്യം കാണിക്കും. വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.
വിശാഖം: ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവൃത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാക്ലേശം. മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.
അനിഴം: ശത്രു ദോഷം,രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്, സമയത്ത് ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍. പങ്കാളിക്ക് തൊഴിൽ പരാജയം, ദേവാലയദർശനം അത്യാവശ്യം.
തൃക്കേട്ട: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,കുടുംബത്തില്‍ സമാധാനം. ആരോഗ്യനില തൃപ്തികരം, തൊഴിൽ രഹിതർക്ക് ജോലി, സ്ത്രീ വിഷയങ്ങളിൽ തൃപ്തി.
മൂലം: അംഗീകാരവും,യാത്രാഗുണം, താത്കാലിക ജോലിസ്ഥിരമാകും, പ്രശസ്തിയും വിജയവും.
ആത്മീയചിന്ത, മാതൃ ഗുണം, ദൈവാധീനം ഉണ്ടാകും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
പൂരാടം: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, ബിസിനസില്‍ നിന്നും മികച്ച നേട്ടങ്ങൾ,
കുടുംബത്തിന്റെ ചുമതലകൾ ഉത്തര വാദിത്തത്തോടെ ചെയ്തു തീർക്കും, യാത്ര ആവശ്യം.
ഉത്രാടം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം,വളരെ ക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും. വിവിധ വിഷയങ്ങളിൽ താത്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും.
തിരുവോണം: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല,ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും.
അവിട്ടം: ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും,വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക.
ചതയം: ക്ഷമക്കുറവു,രോഗാവസ്ഥയ്ക്ക് മാറ്റമില്ലായ്മ, അബദ്ധങ്ങളില്‍ ചാടുക തുടങ്ങിയവ സംഭവിക്കാം,
കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്.
പൂരുരുട്ടാതി: മാതൃ ഗുണം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം.
മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ സാധിക്കും, മത്സര പരീക്ഷകളിൽ വിജയം.
ഉത്തൃട്ടാതി: സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.
സ്ത്രീകൾ കാരണം ഗുണാനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, പൂർവ്വിക സ്വത്ത് ലഭിക്കും, ധനലാഭം.
രേവതി: അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, കലഹം ഉണ്ടാകാതെ നോക്കണം, നല്ലക്ഷമയോടെ
കാര്യങ്ങള്‍ നോക്കിക്കാണണം.. കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, വീട് മാറി നിൽക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |