കാലടി: ശബരിമലപോലെ മതേതരത്വം പുലർത്തുന്ന മറ്റൊരു ക്ഷേത്രമില്ലെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. കാലടിയിൽ ശബരിമല - മാളികപ്പുറം മേൽശാന്തിസമാജം ഒന്നാംവാർഷികോത്സവം ചിന്മുദ്രം 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്തവേഷവും രീതിയുമുള്ളവരും അയ്യപ്പസ്വാമിയെ ദർശിക്കാനെത്തുമ്പോൾ സ്വാമിമാരാണ്. അത്രയേറെ മതേതരത്വമുള്ള സ്ഥലമാണ് ശബരിമല.
ശബരിമലയിൽ അയ്യപ്പനെയും മാളികപ്പുറത്തെയും പൂജിക്കാൻ അവസരം ലഭിച്ചാൽ 100വർഷം ജീവിച്ചാലും ലഭിക്കാത്തത്ര അറിവാണ് സ്വായത്തമാകുന്നത്. ആ അറിവുകൾ പുതിയ ചിന്തകൾക്ക് പ്രേരണയാകണം. സമൂഹത്തിന് നന്മചെയ്യാൻ മേൽശാന്തി സമാജത്തിന് കഴിയണം. നമ്മുടെ നാട് വ്യത്യസ്ത ജാതി, മത, സംസ്കാരങ്ങൾ ഉൾപ്പെടുന്നതാണ്. മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച കലാപം ഇപ്പോഴും അവസാനിച്ചിട്ടില്ല. ദുരിതം അനുഭവിക്കുന്നവരിൽ ഏറെയും സ്ത്രീകളാണ്. ഈ അവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകരുത്. നല്ല കാഴ്ചപ്പാടോടെ സംഘടനയെ നയിക്കാൻ മേൽശാന്തി കൂട്ടായ്മ നേതൃത്വത്തിന് കഴിയ
ണമെന്നും മന്ത്രി പറഞ്ഞു. സമാജം പ്രസിഡന്റ് ഏഴിക്കോട് ശശി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, സജീവ്, ജി. സുന്ദരേശൻ, ശോഭാ സുരേന്ദ്രൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ജയന്ത് ലാപ്‌സിയ, വീരമണി രാജു, സുബ്രഹ്മണ്യ അയ്യർ, എൻ. വിജയകുമാർ, സ്വാമി അയ്യപ്പദാസ്, കെ. അയ്യപ്പദാസ്, യുവരാജ കുപ്പുസ്വാമി, അമ്പൂട്ടി തമ്പുരാൻ, കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, ഹരി എൻ. നമ്പൂതിരി, പി.എൻ. ശ്രീനിവാസൻ നായർ, എടമന എൻ. ദാമോദരൻ പോറ്റി, കെ.പി. ഭവദാസൻ നമ്പൂതിരി, കെ. റെജികുമാർ, സിന്ധു നാരായണൻ, സമാജം സെക്രട്ടറി മൈലക്കോടത്ത് റജികുമാർ നമ്പൂതിരി, വൈസ് പ്രസിഡന്റ് പി.എൻ. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരായിരുന്നവരിൽ 66പേരും കുടുംബാംഗങ്ങളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |