കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്നുമുതൽ നടത്താനിരുന്ന ക്വാറി സമരം മാറ്റി. ദേശീയപാത വികസനമടക്കം നടക്കുന്ന സാഹചര്യത്തിൽ സമരം നിർമ്മാണ മേഖലയെ സ്തംഭിക്കുമെന്നതിനാൽ മന്ത്രിമാർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് തലവന്മാർ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ക്വാറി, ക്രഷർ കോ- ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾക്ക് സർക്കാർ നൽകിയ ഉറപ്പിനു വിരുദ്ധമായി പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിലെ കാലതാമസമടക്കമുള്ള വിഷയങ്ങൾ ഉണ്ടായപ്പോഴാണ് സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. വിഷയങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവച്ചതെന്നും സംസ്ഥാന ക്വാറി- ക്രഷർ കോ- ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എം.കെ.ബാബു, ചെയർമാൻ എ.എം.യൂസഫ്, യു.സയ്യിദ്, ഡേവിസ് പാത്താടൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |