ന്യൂഡൽഹി: യുദ്ധമുഖത്ത് ആളും ആയുധവും എത്തിക്കാനും രക്ഷാപ്രവർത്തത്തിനും ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളുള്ള സി-295 യാത്രാ യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമായി. ഹരിയാനയിലെ ഹിൻഡൻ വ്യോമതാവളത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് വിമാനത്തെ സേനയിൽ ചേർത്തത്. ഹിൻഡനിലെ ചടങ്ങിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും പങ്കെടുത്തു. പ്രത്യേക പൂജകളും നടന്നു.
സ്‌പെയിനിലെ സെവില്ലയിൽ നിന്ന് സെപ്‌തംബറിലാണ് വിമാനമെത്തിയത്. എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസുമായുള്ള കരാറിൽ ലഭിക്കേണ്ട 56 വിമാനങ്ങളിൽ ആദ്യത്തേതാണിത്.
ഹിൻഡൻ വ്യോമതാവളത്തിൽ ഒരുക്കിയ ഡ്രോൺ പ്രദർശനവും രാജ്നാഥ് ഉദ്ഘാടനം ചെയ്‌തു. വിവിധ ആവശ്യങ്ങൾക്കുള്ള 75 തരം ഡ്രോണുകൾ പ്രദർശനത്തിലുണ്ടായിരുന്നു.
സേനയ്‌ക്ക് കരുത്തായി സി-295
ചൈന അതിർത്തി, ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹം പോലുള്ള സ്ഥലങ്ങളിൽ വ്യോമസേനയ്ക്ക് കരുത്താകും.
ചെറിയ ടേക്ക് ഓഫ്, ലാൻഡിംഗ് സവിശേഷത മൂലം താത്കാലിക എയർസ്ട്രിപ്പുകളിലും ഉപയോഗിക്കാം.
56 വിമാനങ്ങളിലും ഭാരത് ഇലക്ട്രോണിക്സ് നിർമ്മിച്ച ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഘടിപ്പിക്കും.
71 സൈനികരെയോ 49 പാരാ ട്രൂപ്പർമാരെ കൊണ്ടുപോകാം.
24 സ്ട്രെച്ചറുകളും ഏഴ് മെഡിക്കൽ അറ്റൻഡന്റുമാരെയും വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |