ഏഷ്യൻ ഗെയിംസിൽ ആദ്യമായി സ്വർണം നേടിയ 15 അംഗ ഇന്ത്യൻ വനിതാ ടീമിൽ അംഗമായ ഏകമലയാളി മിന്നുമണി കേരള കൗമുദിയോട് സംസാരിക്കുന്നു.
ഈ സുവർണനിമിഷം പ്രതീക്ഷിച്ചിരുന്നുവോ ?
ടീമിലെത്തിയപ്പോൾ മുതൽ സ്വപ്നം കണ്ടിരുന്നു. ഇന്ത്യൻ ടീം സ്വർണം നേടിയപ്പോൾ അതിൽ പങ്കാളിയാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്ളേയിംഗ് ഇലവനിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ കുപ്പായമണിയാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്. മെഡൽ ഏറ്റുവാങ്ങിയ നിമിഷം മറക്കാൻ കഴിയില്ല.
ഇന്ത്യൻ ടീമിലെ അനുഭവം എങ്ങിനെ ?
ആദ്യം ടീമിലെത്തുമ്പോൾ പലരെയും അറിയില്ലായിരുന്നു. എല്ലാവരുമായും പരിചയപ്പെട്ടുകഴിഞ്ഞപ്പോഴാണ് ഏഷ്യൻ ഗെയിംസിലേക്ക് വിളിയെത്തിയത്. ഇത്തവണ ഞങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി. എല്ലാവരിൽ നിന്നും സ്നേഹവും സഹകരണവുമുണ്ട്.
സ്വർണത്തിനായുള്ള ടീമിന്റെ പരിശ്രമം?
ഇവിടെ സ്വർണം നേടണമെന്നത് ടീമിലെ ഓരോരുത്തരുടെയും ആഗ്രഹമായിരുന്നു.കഴിഞ്ഞ കുറച്ചുനാളായി അതിനുവേണ്ടിയാണ് പരിശ്രമിച്ചുകൊണ്ടിരുന്നത്. കൂട്ടായ്മയുടെയും ചിട്ടയായ പരിശീലനത്തിന്റെയും വിജയമാണിത്. ശ്രീലങ്കയെപ്പോലെ ഏഷ്യയിലെ മികച്ച ടീമിനെത്തന്നെ തോൽപ്പിച്ച് സ്വർണം നേടാനായതിൽ സന്തോഷമുണ്ട്.
കളിച്ചില്ലെങ്കിലും സജീവമായിരുന്നു?
അതെ. ടീമിന് സപ്പോർട്ടായി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് തന്നെ വലിയ ഊർജമായിരുന്നു. ഗ്രൗണ്ടിലുള്ളവർക്ക് കോച്ചിന്റെ നിർദ്ദേശങ്ങളുമായി ഓടിയെത്താനും മറ്റ് സഹായങ്ങൾ നൽകാനുമുള്ള ഓരോ അവസരവും ആവേശം പകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |