തിരുവനന്തപുരം: ദീർഘകാല വൈദ്യുത കരാറുകൾ റദ്ദാക്കിയതിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ തീരുമാനം മന്ത്രിസഭായോഗത്തിലെടുക്കും.ഇന്നലെ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് വിലയിരുത്തി.അഭിപ്രായങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.
2041വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ വൈദ്യുതി കരാറാണ് കഴിഞ്ഞ മേയിൽ സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ തയ്യാറാക്കിയത്. ഇതിന് പിന്നാലെ ,ഉയർന്ന വിലക്ക് വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ട ഗതകേടിലായി കെ.എസ്.ഇ.ബി. പ്രതിദിനം 10 മുതൽ 15 കോടി വരെ അധികം നൽകി വൈദ്യുതി വാങ്ങേണ്ടി വന്നു. ഈ കരാർ റദ്ദാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറി വി വേണു അധ്യക്ഷനായ സമിതിയോട് സർക്കാർ നിർദേശിച്ചിരുന്നു. സമിതി റിപ്പോർട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിക്ക് നൽകിയിട്ടുണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം അംഗീകരിക്കില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം കൂടി മനസിലാക്കി വേണം കരാർ റദ്ദാക്കാനുള്ള തീരുമാനമെടുക്കാനെന്നും മുഖ്യമന്ത്രി നിയസഭയിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |