ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേരള ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. വിഷയം സംബന്ധിച്ച് കൂടുതൽ അറിവ് കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്കായിരിക്കുമെന്നും വ്യക്തമാക്കി. യാത്രാനിരക്കിന് പരിധി നിശ്ചയിക്കണമെന്ന ആവശ്യവുമായി കേരള പ്രവാസി അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾക്ക് അധികാരം നൽകുന്ന എയർക്രാഫ്റ്റ് ചട്ടത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ ഇടപെടാൻ നേരത്തേ ഡൽഹി ഹൈക്കോടതിയും തയ്യാറായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |