തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് പരിശീലന മത്സരങ്ങളിലെ ആദ്യ മത്സരം നാളെ നടക്കും. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മത്സരം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2ന് മത്സരം തുടങ്ങും. ദക്ഷിണാഫ്രിക്കൻ ടീം രണ്ടുദിവസങ്ങളിലായി ഗ്രീൻഫീൽഡിൽ പരിശീലനം നടത്തുന്നുണ്ട്. ഇന്ന് നെതർലൻഡ്സ്, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്കൻ ടീമുകൾ സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.മത്സരങ്ങൾക്കായി ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾ ഇന്നെത്തും. . ഗുവാഹാത്തിയിൽ ഇംഗ്ലണ്ടുമായുള്ള പരിശീലന മത്സരത്തിന് ശേഷമാണ് ഇന്ത്യ കാര്യവട്ടത്ത് എത്തുക.
വിനോദ നികുതി ഒഴിവാക്കി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ടിക്കറ്റ് നിരക്കിന്റെ 24% മുതൽ 48% വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കിയത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങൾക്ക് 12 ശതമാനവും 5 ശതമാനവും ആയിരുന്നു വിനോദ നികുതി. കായികപ്രേമികളുടെ അഭ്യർത്ഥന മാനിച്ചാണ് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും നികുതി ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു. കേരളാ ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |