നെടുമുടി വേണുവിന്റെ അവസാന ചിത്രങ്ങളിലൊന്നായ കോപം ഒക്ടോബർ 6ന് തിയേറ്ററിൽ. കെ. മഹേന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണപതി അയ്യർ എന്ന കേന്ദ്രകഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിക്കുന്നു. അഞ്ജലി കൃഷ്ണ, ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, അപ്പു, ദാവീദ് ജോൺ, സംഗീത് ചിക്കു, വിദ്യ വിശ്വനാഥ്, വിനോദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബി. എം. കെ സിനിമാസിന്റെ ബാനറിൽ കെ. മഹേന്ദ്രൻ ആണ് നിർമ്മാണം.
റാണി
ബിജു സോപാനം, ശിവാനി മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന റാണി ഒക്ടോബർ 6ന് തിയേറ്ററിൽ. ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസൽ പള്ളുരുത്തി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കഥ മണി എസ്. ദിവാകർ, നിസാമുദ്ദീൻ നാസർ.എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എന്റർടെയിൻമെന്റ്സ് എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |