ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്ര നിയമ കമ്മീഷൻ. പോക്സോ നിയമപ്രകാരമുള്ള പ്രായപരിധി 18-ൽ നിന്ന് 16 ആക്കി മാറ്റണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ പോക്സോ നിയമത്തിൽ നിഷ്ക്കർഷിക്കുന്ന പ്രായപരിധിയിൽ ഭേദഗതി വേണ്ടെന്നാണ് നിലവിലെ നിലപാട്.
കൗമാര പ്രണയത്തിലെ ശാരീരിക ബന്ധത്തിന്റെ പേരിൽ ആൺകുട്ടി ജയിലിലും പെൺകുട്ടി ദുരിതത്തിലുമാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കമ്മിഷൻ നേരത്തെ നിയമ ഭേദഗതി ശുപാർശ ചെയ്തത്. കൗമാരപ്രണയത്തിനിടെ 16നും 18നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം നൽകിയിട്ടുണ്ടെങ്കിൽ പോക്സോ നിയമത്തിലെ 10 വർഷമെന്ന കുറഞ്ഞ ശിക്ഷയേക്കാൾ ലഘുവായ ശിക്ഷ ആൺകുട്ടിക്ക് നൽകാം. ഇത്തരം സംഭവങ്ങളിൽ കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിൽ പോക്സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്നാണ് കമ്മിഷന്റെ ശുപാർശ. പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ മൂന്ന് വയസിൽ കൂടുതൽ വ്യത്യാസമില്ലാത്ത കേസുകളിലായിരിക്കണമിത്.
അതേസമയം പ്രായപൂർത്തിയാകാതെ ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ മുതിർന്നവരായി കണക്കാക്കി വിചാരണ നടത്താമെന്നും കമ്മീഷൻ നിർദേശിച്ചു. 16-18 വയസിനിടയിൽ ഹീനമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ വിചാരണ ചെയ്യാൻ കോടതിയുടെ വിവേചനാധികാരം വിനിയോഗിക്കാം. റിപ്പോർട്ട് കേന്ദ്ര സർക്കാരിന് ഉടൻ കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |