കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണനെ ചോദ്യം ചെയ്യൽ പൂർത്തിയാകും മുമ്പ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിട്ടയച്ചു. വിറയൽ മൂലമാണ് വിട്ടയച്ചതെന്ന് ഇ.ഡി അറിയിച്ചെങ്കിലും ,തനിക്ക് ശാരീരിക പ്രശ്നങ്ങളില്ലെന്ന് കണ്ണൻ പറഞ്ഞു.
ഇന്നലെ രാവിലെ 11നാണ് ഇ.ഡി ഓഫീസിൽ കണ്ണൻ ഹാജരായത്. ചോദ്യം ചെയ്യലിനോട് അദ്ദേഹം സഹകരിച്ചില്ലെന്ന് ഇ.ഡി പറയുന്നു. തട്ടിപ്പിലെ മുഖ്യപ്രതി പി. സതീഷ്‌കുമാറുമായുള്ള ബന്ധം ഉൾപ്പെടെ പ്രധാന ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നതായി അറിയിച്ചതോടെ, ഉച്ച കഴിഞ്ഞ് മൂന്നിന് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു. എന്നാൽ തനിക്ക് ശാരീരിക പ്രശ്നങ്ങളില്ലെന്നും, ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നെന്നും എം.കെ. കണ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആന്റണി, ഫെയ്‌മസ് എന്നിവരെയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |