ചെന്നൈ: ഊട്ടി കുനൂർ മരപ്പാലത്തിന് സമീപം ടൂുറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടതതിൽ എട്ടു പേർ മരിച്ചു. ഊട്ടിയിൽ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി ജില്ലയിലെ കടയം, ആൾവാർക്കുറിശ്ശി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
വി. നിതിൻ (15), എസ്, ബേബികല (65), എസ്,. മുരുഗേശൻ (65), പി.മുപ്പിഡത്തെ (67), ആർ, കൗസല്യ എന്നിവരാണ് മരിച്ച അഞ്ചുപേർ. ബസിൽ 55 പേർ ഉണ്ടായിരുന്നതായാണ് വിവരം. മുപ്പതോളം പേരെ കുനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇടുങ്ങിയ വളവ് തിരിയുന്നതിനിടെയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത് എന്നാണ് നിഗമനം. ഊട്ടിയിൽ നിന്ന് തിരിച്ചുവരുമ്പോഴാണ് അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |