ഭോപ്പാൽ: വ്യോമസേനയുടെ ധ്രുവ് ഹെലികോപ്ടർ സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് എച്ച്. എൽ ധ്രുവ് ഇറക്കിയത്. ഭോപ്പാലിൽ നിന്ന് ചകേരിയിലേക്കുള്ള പതിവ് പരിശീലന ദൗത്യത്തിനിടെയിലാണ് തകരാർ ശ്രദ്ധയിപ്പെട്ടത്. തുടർന്ന് ഭോപ്പാൽ വിമാനത്താവളത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ ഇറക്കുകയായിരുന്നു. ആറ് ഉദ്യോഗസ്ഥരാണ് കോപ്ടറിൽ ഉണ്ടായിരുന്നത്. സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും ആർക്കും പരിക്കില്ലെന്നും വ്യോമസേന അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |