മാഡ്രിഡ് : തെക്ക് കിഴക്കൻ സ്പാനിഷ് നഗരമായ മുർസിയയിൽ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം, ഇന്നലെ രാവിലെ 9.30ന് അറ്റാലയാസ് മേഖലയിലായിരുന്നു സംഭവം. മരണം സംഖ്യ കൂടിയേക്കും. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടമുണ്ടായി മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് ഇരുനില കെട്ടിടത്തിലേക്ക് പ്രവേശിക്കാനായത്. ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |