തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താൻ ഗാർഹിക വൈദ്യുതിക്ക് യൂണിറ്റിന് 15 മുതൽ 60 പൈസവരെ നിരക്ക് കൂട്ടി കടുത്ത ഷോക്ക്. ഈ മാസം ഒന്നുമുതൽ നിലവിൽ വന്നു. യൂണിറ്റിന് 19 പൈസ സെസ് തുടരും. ഫിക്സഡ് ചാർജ്ജ് 5 രൂപ മുതൽ 50 രൂപ വരെ കൂട്ടുകയും ചെയ്തു.
നാലു വർഷത്തേക്കാണ് താരിഫ് പരിഷ്കരണമെങ്കിലും 2026-27ൽ നിരക്ക് വർദ്ധനയില്ല. 26ലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
40 യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ള 12,206 പേരെ നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കി. എന്നാൽ, 350 യൂണിറ്റ് സ്ളാബിൽ വരുന്ന 99,212 ഉപഭോക്താക്കൾക്ക് 60 പൈസയുടെ നിരക്ക് വർദ്ധനയുണ്ടാകും. ആകെ 1.05 കോടി ഡൊമസ്റ്റിക് ഉപഭോക്താക്കളിൽ 95 ലക്ഷവും പ്രതിമാസം 250 യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവരാണ്.
200 യൂണിറ്റിന് മുകളിൽ പ്രതിമാസം ആറ് സ്ളാബുണ്ടായിരുന്നത് മൂന്നായി ചുരുക്കി. നിരക്കിൽ ശരാശരി 6.9 ശതമാനം വർദ്ധനയുണ്ട്. കഴിഞ്ഞ വർഷം 6.6 ശതമാനം ആയിരുന്നു.
കാർഷിക മേഖലയിൽ 20 മുതൽ 30 പൈസവരെയാണ് വർദ്ധന. കാർഷക ഫാമുകൾക്ക് 35 പൈസയും കൂട്ടി. റെയിൽവേയ്ക്ക് 20 പൈസയും മെട്രോയ്ക്ക് 5 പൈസയും കൂട്ടി. പുറത്തു നിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്ന വ്യവസായസ്ഥാപനങ്ങൾക്കുള്ള ക്രോസ് സബ്സിഡി നിരക്കും കൂട്ടി.
ഇന്നലെ വാർത്താകുറിപ്പിലൂടെയാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ താരിഫ് പരിഷ്കരണം പ്രഖ്യാപിച്ചത്. നിലവിലെ താരിഫ് കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് കാരണമാണ് വർദ്ധന വൈകിയത്.
ബോർഡിന് ഇക്കൊല്ലം
1044 കോടി അധികം
കെ.എസ്.ഇ.ബിക്ക് ഈ വർഷം 1044 കോടി, അടുത്തവർഷം 1092 കോടി അധിക വരുമാനം. പിന്നത്തെ രണ്ടു വർഷങ്ങളിൽ ഇത് 1145,1202 കോടി വീതമാകും
കോടതി ഇടപെട്ടതോടെ, പെൻഷൻ മാസ്റ്റർ ട്രസ്റ്റിനുള്ള 407 കോടിയുടെ വിഹിതം ചെലവിനത്തിൽ നിന്ന് ഒഴിവാക്കിയാണ് താരിഫ് പരിഷ്കരണം
നിരക്ക് വർദ്ധന
ഇല്ലാത്തവർ
സ്വാശ്രയ സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യാപാരസ്ഥാപങ്ങൾ, സിനിമാ തിയേറ്ററുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഐ.ടി സ്ഥാപനങ്ങൾ, ക്ളിനിക്കുകൾ, സ്കാനിംഗ് ലബോറട്ടറികൾ
താരിഫ് പരിഷ്കരണം
(സ്ളാബ്,നിലവിലെ നിരക്ക്,പുതിയ നിരക്ക്, അടുത്ത വർഷത്തേത്, അവസാന രണ്ടുവർഷങ്ങളിലേത് എന്ന ക്രമത്തിൽ)
0-50,3.15,3.30,3.45,3.50
50-100, 3.95,4.10,4,30,4,35
100-150, 5.00,5.20,5.40,5.45
150-200,6.80,6.90,7.10,7.15
0-250, 6.00,6,50,6,80,6,85
0-300, 6.20,6.50,6.80,6.85
0-350,7.00,7.60,7.80,7.85
0-400,7.35,7,60,7.80,7.85
0-500,7.60,7,60,7,80,7,85
500 മുകളിൽ,8.50,8.70,8.90,8.95
രണ്ടുമാസ ബില്ലിൽ
വരുന്ന മാറ്റം
തിരുവനന്തപുരം: അഞ്ചുപേരടങ്ങിയ കുടുംബത്തിൽ ശരാശരി 150 യൂണിറ്റാണ് പ്രതിമാസ ഉപഭോഗമെങ്കിൽ 100 രൂപയുടെ നിരക്ക് വർദ്ധനയുണ്ടാകും. എന്നാൽ എ.സിയുള്ള വീടാണെങ്കിൽ 350 യൂണിറ്റ് വരെ ഉപഭോഗം വരാം. 550 രൂപയുടെ നിരക്ക് വർദ്ധനയും വരും. അടുത്ത വർഷം ഏപ്രിലോടെ നിരക്ക് വീണ്ടും വർദ്ധിക്കും.
പ്രതിമാസ ഉപഭോഗം,നിലവിലെ തുക, വർദ്ധിക്കുന്നത്
150 യൂണിറ്റ്, 1544 രൂപ,1626രൂപ
189 യൂണിറ്റ്, 2200 രൂപ, 2296 രൂപ
350 യൂണിറ്റ്, 5842 രൂപ, 6404 രൂപ
189 യൂണിറ്റ് ഉപയോഗിച്ചാൽ
(ബ്രാക്കറ്റിൽ പുതിയ നിരക്ക് )
ആദ്യ 50 യൂണിറ്റ് 157.50 (157.50)
50 മുതൽ 100 വരെ 197.50 (205.00)
100 മുതൽ 150 വരെ 250.00 (260)
ബാക്കി 39 യൂണിറ്റ് 265.20 (269.10)
ഫിക്സഡ് ചാർജ്ജ് 100രൂപ (120)
ഇലക്ട്രിസിറ്റി ഡ്യൂട്ടി 87രൂപ( 89.20)
മീറ്റർ വാടക 6രൂപ (6)
സെസ് 34 (34)
ജി.എസ്.ടി. 3 രൂപ (4)
ആകെ 1100 (1148)
2 മാസത്തേക്ക് 378 യൂണിറ്റിന് 2200 രൂപ (2296)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |