തിരുവനന്തപുരം:2023 -24 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നാളെ രാവിലെ 10ന് നടക്കും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള എൽ.ബി.എസ് സെന്ററുകളിൽ നേരിട്ട് ഹാജരാകണം.അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അന്നേദിവസം തന്നെ അടയ്ക്കണം. വിവരങ്ങൾക്ക്:0471 2560363
ആയുർവേദം, ഹോമിയോ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ 14ന് ഉച്ചയ്ക്ക് 3വരെ അഖിലേന്ത്യാ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് പുതുതായി അപേക്ഷ നൽകാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
സ്പെഷ്യൽ അലോട്ട്മെന്റ്
തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്സി നഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഫോൺ- 0471-2560363, 364
ഇഗ്നോ പ്രാദേശിക കേന്ദ്രം മുട്ടത്തറയിൽ
തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ(ഇഗ്നോ) പ്രാദേശിക കേന്ദ്രം പ്രവർത്തനം മുട്ടത്തറയിലേക്ക് മാറ്റി. സെന്ററുമായുള്ള ആശയവിനിമയത്തിന് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ,തിരുവനന്തപുരം,മുട്ടത്തറ,വലിയതുറ പി.ഒ,പിൻ:695008 എന്ന വിലാസം ഉപയോഗിക്കണമെന്ന് സീനിയർ റീജിയണൽ ഡയറക്ടർ ഡോ.എം.രാജേഷ് അറിയിച്ചു. ഫോൺ:0471 2344113,9447044132.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |