
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു. സംഘടനയിൽ ചേർത്തിട്ടുള്ള ജില്ലയിലെ വിവിധ യൂണിയനുകളുടെ 76 പ്രതിനിധികൾ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. തൃശൂർ സമ്മേളനത്തിൽ ഒരു ലക്ഷംപേർ പങ്കെടുക്കുമെന്നും പ്രതാപൻ അറിയിച്ചു. 29ന് തൊഴിലാളി പ്രകടനത്തോടെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾ,ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരെ പങ്കെടുപ്പിച്ചുള്ള സെമിനാറുകളും സിമ്പോസിയങ്ങളും തുടങ്ങിയവയും സംഘടിപ്പിക്കും. ചടങ്ങിൽ എം. എസ്. താജുദ്ദീൻ,വെള്ളനാട് ശ്രീകണ്ഠൻ,കെ.എം.അബ്ദുൽ സലാം,ഷുബീലാ ഡാനിയൽ,സെലിൻഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |