ന്യൂഡൽഹി : ഞായറാഴ്ച നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയാൽ 100 കോടി രൂപ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആസ്ട്രോ
ടാക്ക് സി.ഇ.ഒ പുനീത് ഗുപ്ത. പ്രമുഖ ഓൺലൈൻ ജ്യോതിഷ കമ്പനിയാണ് ആസ്ട്രോടെക്ക്.
2011ൽ അവസാനമായി ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് അവരോടൊപ്പം വിജയം ആഘോഷിച്ചു. എന്നാൽ ഇപ്പോൾ നിരവധി ആസ്ട്രോടോക്ക് ഉപയോക്താക്കൾ തന്റെ സുഹൃത്തുക്കളാണ്. അവരുമായി സന്തോഷം പങ്കുവയ്ക്കണമെന്ന് പുനീത് ഗുപ്ത പറയുന്നു. ഇന്ത്യ കിരീടം നേടുകയാണെങ്കിൽ ആസ്ട്രോടോക്ക് ഉപയോക്താക്കളുടെ വാലറ്റിൽ 100 കോടി രൂപ വിതരണം ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം.
2011ൽ ലോകകപ്പ് നേടിയപ്പോൾ കോളേജ് വിദ്യാർത്ഥിയായിരുന്നു. അത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നവെന്നും പുനീത് ഗുപ്ത ഓർമ്മിക്കുന്നു. അന്നത്തെ ലോകകപ്പ് ഫൈനലിന്റെ തലേദിവസം ഞങ്ങൾ ഉറങ്ങിയില്ല. രാത്രി മുഴുവൻ കളിയെക്കുറിച്ച് മാത്രമായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. ജയിച്ചപ്പോൾ ഞാൻ എന്റെ എല്ലാ സുഹൃത്തുക്കളെയും ആലിംഗനം ചെയ്തു. ചണ്ഡിഗഢിൽ രാത്രി ബൈക്ക് യാത്ര നടത്തി. ഞാന്‍ സുഹൃത്തുക്കളെ കെട്ടിപ്പിടിച്ചു. ഛണ്ഡീഗഢില്‍ ഞങ്ങള്‍ ബൈക്ക് യാത്ര നടത്തി. കണ്ടുമുട്ടിയവരെയെല്ലാം കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു അതെന്നും പുനീത് കുറിച്ചു. ഇന്ന് രാവിലെ എന്റെ ഫിനാൻസ് ടീമുമായി സംസാരിച്ചു. ഇന്ത്യ ലോകകപ്പ് നേടിയാൽ ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ വാലറ്റിൽ 100 കോടി രൂപ വിതരണം ചെയ്യാൻ തീരുമാനിച്ചു. നമുക്ക് ഇന്ത്യക്കായി പ്രാർത്ഥിക്കാം, പിന്തുണയ്ക്കാം, ആഹ്ളാദിക്കാം. അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ എത്തുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |