SignIn
Kerala Kaumudi Online
Tuesday, 29 September 2026 12.48 PM IST

കൊല്ലത്ത് ഒരു വർഷത്തിനിടെ പൂട്ടിയത് 40 ഹോട്ടലുകൾ, സംഭവിക്കുന്നത് അപ്രതീക്ഷിതമായ കാര്യങ്ങൾ

READ ENGLISH VERSION

kollam

കൊല്ലം: വാണിജ്യ സിലിണ്ടറുകൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വില വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി ഹോട്ടലുകൾ. വാണീജ്യസിലിണ്ടറിന് നിലവിൽ 1850 രൂപയ്ക്ക് മുകളിലാണ് വില. ഒരു ഹോട്ടലിൽ ഒരുദിവസം കുറഞ്ഞത് നാല് വാണീജ്യസിലിണ്ടറുകളെങ്കിലും വേണ്ടിവരും. അതായത് ദിവസവും കുറഞ്ഞത് 7000 മുതൽ 8000 രൂപ വരെ ഗ്യാസിന് മാത്രം മാറ്റിവയ്ക്കണം. ഒരുമാസമാകുമ്പോൾ ഗ്യാസിന് മാത്രം രണ്ട് ലക്ഷത്തിലധികം രൂപ ചെലവാകും. അവശ്യ സാധനങ്ങളായ സവാള, ചെറിയ ഉള്ളി, ജീരകം, പരിപ്പ്, പയർ, പച്ചക്കറി, ഇറച്ചി, മീൻ എന്നിവയുടെ വിലയും ദിനം പ്രതി വർദ്ധിക്കുകയാണ്. ഓരോദിവസവും നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ 2000 രൂപയോളം വ്യത്യാസം വരുന്നതായും ഹോട്ടലുടമകൾ പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 40ലേറെ ഹോട്ടലുകൾക്ക് താഴ് വീണതായും ഇവർ വ്യക്തമാക്കുന്നു. മുൻപ് വാണിജ്യ സിലിണ്ടറുകൾക്കും സബ്‌സിഡി നൽകിയിരുന്നു. ഈ സമയത്ത് സിലണ്ടറിന് 1320 രൂപ നൽകിയാൽ മതിയായിരുന്നു. കഴിഞ്ഞ നവംബർ മുതൽ സബ്‌സിഡി നിറുത്തലാക്കിയതോടെ ഗ്യാസിന് മുഴുവൻ തുകയും നൽകേണ്ടി വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

വഴിയോരക്കച്ചവടം വെല്ലുവിളി

 അനധികൃത തട്ടുകടകളും ഫുഡ് ട്രക്കുകളും ഹോട്ടലുകൾക്ക് ഭീഷണി  ജി.എസ്.ടി ഉൾപ്പെടെ നൽകിയാണ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്

 വഴിയോര കച്ചവടക്കാർക്ക് ഇവ ബാധകമല്ല

 ഉപഭോക്താക്കളെ മാനിക്കാതെ ഒറ്റയടിയ്ക്ക് വിലകൂട്ടാനാകില്ല

 വിലക്കയറ്റം പിടിവിട്ടാൽ വില ഉയർത്തേണ്ടിവരും നവകേരളസദസിൽ പരാതി അറിയിക്കും മലിനജലം കളയുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരളസദസ് കടന്നുപോകുന്ന 140 മണ്ഡലങ്ങളിലും ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പരാതികൾ അറിയിക്കും.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. തകർച്ചയുടെ വക്കീലാണ് ഹോട്ടൽ മേഖല- ഇ.ഷാജഹാൻ, ജില്ലാ സെക്രട്ടറി, ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, HOTEL BUSINESS, GAS CYLINDER PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA