തിരുവനന്തപുരം: കഴിഞ്ഞ 18ന് അന്തരിച്ച കോളേജ് ഒഫ് എൻജിനിയറിംഗ് (സി.ഇ.ടി) ആർക്കിടെക്ചർ വിഭാഗം മുൻ മേധാവി പ്രൊഫ.ഉമ്മൻ.ടിയുടെ സംസ്കാരം നാളെ (22ന്) വൈകിട്ട് 3ന് കോട്ടയത്തെ വടക്കൻ മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഇന്ന് വൈകിട്ട് 5.30 മുതൽ അദ്ദേഹത്തിന്റെ വസതിയായ തിരുവനന്തപുരത്തെ പോങ്ങുംമൂട് ശ്രീകൃഷ്ണ നഗറിലെ സ്വവസതിയിൽ മൃതദ്ദേഹം പൊതുദർശനത്തിന് വയ്ക്കും. നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3വരെ വടക്കൻ മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ആദരാഞ്ജലികൾ അർപ്പിക്കാം.
കോട്ടയം അരീപ്പറമ്പ് മരോട്ടിപ്പുഴ കുടുംബാംഗമാണ്. ഭാര്യ: ശോശാമ്മ ഉമ്മൻ. മക്കൾ: ലയ ഉമ്മൻ (യു.എസ്), കുനു സാറാ ഉമ്മൻ (ആസ്ട്രേലിയ), തോമസ് ഉമ്മൻ (യു.എസ്). മരുമക്കൾ: റോയ് ജോസഫ് വർഗീസ് (യു.എസ്), ജോബി മാത്യൂ (ആസ്ട്രേലിയ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |