ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് 1760 കോടിയിലേറെ വിലമതിക്കുന്ന പണം, മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍, മറ്റു വസ്തുവകകൾ എന്നിവ എന്നിവ ഇതുവരെ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അറിയിച്ചു. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒക്ടോബർ ഒമ്പത് മുതൽ നടത്തിയ റെയ്ഡുകളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. തെലങ്കാനയിൽനിന്ന് 659.2 കോടി മൂല്യമുള്ള വസ്തുവകകൾ പിടികൂടി. ഏറ്റവും കൂടുതൽ അനധികൃത പണം ഉൾപ്പെടെ കണ്ടെത്തിയത് തെലങ്കാനയിൽനിന്നാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാജസ്ഥാനിൽ നിന്ന് 650.7 കോടി, മദ്ധ്യപ്രദേശ്- 323.7 കോടി, ഛത്തീസ്ഗഢ് - 76.9 കോടി, മിസോറാം - 49.6 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് പിടിച്ചെടുത്തവയുടെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |