തിരുവനന്തപുരം: ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 394/2019) തസ്തികയിലേക്ക് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 205/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 647/2021) തസ്തികകളിലേക്ക് അഭിമുഖം 29, 30, ഡിസംബർ 1 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. സംശയങ്ങൾക്ക് ജി.ആർ. 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
വനിത ശിശു വികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം) (വനിതകൾ മാത്രം) (കാറ്റഗറി നമ്പർ 326/2022) തസ്തികയിലേക്ക് 29ന് രാവിലെ 7.30 നും 10നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
കണ്ണൂർ ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) (വിമുക്തഭടൻമാർ മാത്രം)- എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 91/2022) തസ്തികയിലേക്ക് 29 നും വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 614/2021) തസ്തികയിലേക്ക് 29, 30 തീയതികളിലും പി.എസ്.സി കണ്ണൂർ ജില്ലാഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |