മിസ് കേരള മത്സരത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് റിമ കല്ലിങ്കൽ. തുടക്കം മുതലേ റിമ ചെയ്യുന്ന ഓരോ കഥാപാത്രത്തിനും അതിന്റേതായ വ്യത്യസ്തത ഉണ്ടായിരുന്നു. ഋതു, റാണി പദ്‌മിനി, ഹസ്‌ബന്റ്‌സ് ഇൻ ഗോവ, നിദ്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെയാണ് റിമ അവതരിപ്പിച്ചത്.
സദാചാര ചിന്താഗതികൾക്കെതിരെ പല പ്രസ്താവനകളും നടത്തിയ റിമ ഒരുകാലത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പല പോസ്റ്റുകളും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ റിമ പങ്കുവച്ച ബിക്കിനിയിലുള്ള കുറച്ച് ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചുവന്ന ബിക്കിനി ധരിച്ച് മാലിദ്വീപിൽ കയാക്കിംഗ് നടത്തുന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശോഭ വിശ്വനാഥ്, അർച്ചന കവി, സാധിക വേണുഗോപാൽ, റിമി ടോമി തുടങ്ങിയ താരങ്ങൾ റിമയുടെ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.
എന്നാൽ, ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം പറയുന്നവർ മാത്രമല്ല, ഒരുപാട് നെഗറ്റീവ് കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. 'സിനിമകൾ കുറഞ്ഞതുകൊണ്ടാണോ', 'ആഷിക് അബു കയറൂരി വിട്ടതാണോ' തുടങ്ങിയ കമന്റുകളാണുള്ളത്. ധാരാളം അശ്ലീല കമന്റുകളും വന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |