മാതാപിതാക്കളുമായി സോഷ്യൽ മീഡിയയിൽ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നവർ നിരവധിയാണ്. അത്തരത്തിൽ ഒരു അമ്മയും മകനും ഒരുമിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. 'ജിയ ബ്രൗണി' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയും മകനും നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
'അമ്മയും മകനും' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി മോശം കമന്റും വരുന്നുണ്ട്. ഇത് നിങ്ങളുടെ സ്വന്തം മകൻ തന്നെയാണോ എന്നാണ് പലരുടെയും ചോദ്യം. 'ജിയ ബ്രൗണി' എന്ന പേജിൽ ഇരുവരും തമ്മിലുള്ള നിരവധി വീഡിയോകൾ ഉണ്ട്. വീഡിയോ കണ്ടാൽ മകനും അമ്മയുമാണെന്ന് പറയില്ലെന്നാണ് ചില കമന്റുകൾ. അമ്മയും മകനും എങ്ങനെയാണ് ഇത്തരം വീഡിയോ എടുക്കുന്നതെന്നും പലരും ചോദിക്കുന്നു. മില്യൺ വ്യൂസാണ് ഓരോ വീഡിയോയ്ക്കും ലഭിക്കുന്നത്.
'ഇവർ നിങ്ങളുടെ രണ്ടാനമ്മയാണോ', 'സത്യം പറയണം, ഈ സ്ത്രീ നിങ്ങളുടെ അമ്മയാണോ', 'ഇതാണ് സന്തൂർ മമ്മി', 'ഇത് എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്', ' ഒരു അമ്മ മകനെ ഇങ്ങനെയാണോ വളർത്തുന്നത്', 'കുറച്ച് മാന്യത പാലിക്കണം' , 'ആ സ്ത്രീ ഈ യുവാവിന്റെ അമ്മയല്ല' - ഇങ്ങനെ പോകുന്നു കമന്റുകൾ. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ഇവരുടെ പോസ്റ്റുകളിൽ കൂടുതലും ഹിന്ദി ഗാനങ്ങളാണ് ഉള്ളത്. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |