തിരൂർ: നവകേരള സദസിന്റെ ഭാഗമായി അപൂർവ്വ മന്ത്രിസഭാ യോഗത്തിന് വേദിയായി വെള്ളേക്കാട്ട് തറവാട്. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്റെ തിരൂർ കല്ലിങ്ങൽ പൊറൂരിലെ വസതിയായ വെള്ളേക്കാട്ടിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാർ ഉൾപ്പെട്ട മന്ത്രിസഭാ യോഗം ചേർന്നു.
വീടിന്റെ ഹാളിൽ രാവിലെ ഒമ്പത് മുതൽ 10.30 വരെ ചേർന്ന യോഗത്തിൽ സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ തുടങ്ങുന്നതടക്കമുള്ള തീരുമാനങ്ങളുണ്ടായി. തിങ്കളാഴ്ച പൊന്നാനി, തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിലായിരുന്നു നവകേരള സദസ് . മന്ത്രി വി.അബ്ദുറഹ്മാന്റെ മണ്ഡലമായ താനൂരിലെ സദസിന് ശേഷം വെള്ളേക്കാട്ട് തറവാട്ടിലാണ് മുഖ്യമന്ത്രിക്ക് താമസ സൗകര്യമൊരുക്കിയത്. മന്ത്രിമാർ തിരൂർ തുഞ്ചൻപറമ്പിലെ അതിഥി മന്ദിരങ്ങളിലും ഗസ്റ്റ് ഹൗസിലുമായി തങ്ങി. മന്ത്രിസഭായോഗം കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിച്ചാണ് വെള്ളേക്കാട്ട് വീട്ടിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു മണ്ഡലങ്ങളിലെ നവകേരള സദസിൽ പങ്കെടുക്കാൻ യാത്രയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |