നവംബർ 12 പുലർച്ചെ 5.30 - ബ്രഹ്മഖൽ - യമുനോത്രി ഹൈവേയിൽ നിർമ്മാണത്തിലിരുന്ന സിൽക്യാര-ദണ്ഡൽഗാവ് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു. 41 തൊഴിലാളികൾ കുടുങ്ങി. എൻ.ഡി.ആർ.എഫ് ഉൾപ്പെടെ നിരവധി ഏജൻസികൾ രക്ഷാപ്രവർത്തനത്തിന്. പൈപ്പുകൾ വഴി തൊഴിലാളികൾക്ക് ഓക്സിജനും ഭക്ഷണവും .
നവംബർ 13- ഓക്സിജൻ പൈപ്പ് വഴി തൊഴിലാളികളുമായി ആശയവിനിമയം. എല്ലാവരും സുരക്ഷിതർ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥലത്ത്. മണ്ണിടിച്ചിൽ ദൗത്യത്തെ ബാധിച്ചു.
നവംബർ 14- രക്ഷാപാതയൊരുക്കാൻ 80, 90 സെന്റീമീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ എത്തിച്ചു. ഓഗർ മെഷീന്റെ സഹായത്തോടെ തിരശ്ചീനമായി സ്ഥാപിക്കാൻ ശ്രമം. വീണ്ടും തുരങ്കം ഇടിഞ്ഞതും തൊഴിലാളികൾക്ക് പരിക്കേറ്റതും തിരിച്ചടി
വിദഗ്ദ്ധ സംഘത്തിന്റെ സർവേ.തൊഴിലാളികൾക്ക് ഓക്സിജൻ, ഭക്ഷണം, വെള്ളം, വെളിച്ചം എന്നിവ നൽകി. തൊഴിലാളികളിൽ ചിലർക്ക് തലവേദന, ഓക്കാനം മറ്റ് അസ്വസ്ഥതകൾ
നവംബർ 15- ആദ്യ ഡ്രില്ലിംഗ് മെഷീൻ കാര്യക്ഷമമായില്ല. അത്യാധുനിക അമേരിക്കൻ ഓഗർ മെഷീൻ വിമാനത്തിൽ എത്തിച്ചു
നവംബർ 17- 24 മീറ്ററോളം തുരന്നു. ആറ് മീറ്റർ വീതം നീളമുള്ള നാല് പൈപ്പുകൾ സ്ഥാപിച്ചു. അഞ്ചാമത്തെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ യന്ത്രത്തിന് തകരാർ. പ്രവർത്തനക്ഷമത കൂടിയ ഓഗർ മെഷീൻ ഇൻഡോറിൽ നിന്ന് എത്തിച്ചു. പൈപ്പ് സ്ഥാപിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടതോടെ രക്ഷാപ്രവർത്തനം നിറുത്തി. കൂടുതൽ തകർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഡ്രില്ലിംഗ് നിറുത്തി.
നവംബർ 18- അമേരിക്കൻ യന്ത്രത്തിന്റെ പ്രവർത്തനം കൂടുതൽ തകർച്ചയ്ക്കു കാരണമാകുമെന്ന് നിഗമനം. തൊഴിലാളികൾക്ക് അപകടം വന്നേക്കാമെന്ന് മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം പുനരാരംഭിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലത്ത്. തുരങ്കത്തിന് മുകളിൽ നിന്ന് കുത്തനെ ഡ്രില്ലിംഗിന് തീരുമാനം
നവംബർ 19- ദൗത്യം പുനരാരംഭിച്ചു. മലയുടെ മുകളിൽ നിന്ന് തുരക്കുന്നു
നവംബർ 20- ജനീവയിലെ ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ തലവൻ അർണോൾഡ് ഡിക്സിന്റെ സംഘം എത്തി
നവംബർ 21-കുടുങ്ങി പത്താം നാൾ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്. സുരക്ഷിതരെന്ന് തൊഴിലാളികൾ.ഓഗർ മെഷീൻ ഡ്രില്ലിംഗ് വീണ്ടും .
നവംബർ 22- തൊഴിലാളികൾക്ക് അടുത്തെത്താൻ 18 മീറ്റർ കൂടി മാത്രം. ഡ്രില്ലിംഗ് മെഷീൻ തകരാറിൽ. ദൗത്യം വീണ്ടും നിറുത്തി.
നവംബർ 23- ഡ്രില്ലിംഗ് പുനരാരംഭിച്ചെങ്കിലും ഓഗർ മെഷീൻ വീണ്ടും തകരാറിൽ. ദൗത്യം വീണ്ടും മുടങ്ങി
നവംബർ 24- രാത്രി ഡ്രില്ലിംഗ് പുനരാരംഭിച്ചെങ്കിലും ലോഹ വസ്തുവിൽ തട്ടി ഓഗർ മെഷീൻ തകർന്നു
നവംബർ 25- തുരങ്കത്തിൽ മാനുവൽ ഡ്രില്ലിംഗിനും മുകളിൽ നിന്ന് വെർട്ടിക്കൽ ഡ്രില്ലിംഗിനും തീരുമാനം.
നവംബർ 26- വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ചു. തുരങ്കത്തിൽ ഓഗർ മെഷീന്റെ കുടുങ്ങിയ ബ്ലേഡ് പ്ലാസ്മ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നു. ദൗത്യത്തിന് ഇന്ത്യൻ സേനയും.
നവംബർ 27- മെഷീന്റെ ബ്ലേഡ് പൂർണമായി മുറിച്ചു മാറ്റി. റാറ്റ് മൈനർമാർ മാനുവൽ ഡ്രില്ലിംഗ് ആരംഭിച്ചു.
നവംബർ 28- തുരക്കൽ പൂർത്തിയാക്കി. തൊഴിലാളികൾ പുറത്തേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |