ന്യൂഡൽഹി: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. തിരിച്ചറിഞ്ഞ മൃതശരീരങ്ങളുടെ കാര്യത്തിൽ, പട്ടിക തയ്യാറാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം. അന്തസായ രീതിയിൽ ആചാരപ്രകാരമുള്ള അന്ത്യ കർമ്മങ്ങൾ ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ സർക്കാരിന് അനുമതി നൽകി. മോർച്ചറികളിൽ അനിശ്ചിതകാലത്തേക്ക് സൂക്ഷിക്കാൻ കഴിയില്ലെന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. ഒരു കൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 175 മൃതദേഹങ്ങളിൽ 169 എണ്ണം തിരിച്ചറിഞ്ഞിരുന്നു. 88 പേരുടെ ബന്ധുക്കൾ ഏറ്റെടുക്കാൻ എത്തിയിട്ടില്ല.
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ അടുത്ത തിങ്കളാഴ്ചയ്ക്കകം സംസ്കരിക്കണം
സംസ്‌കാരം നടത്താൻ കണ്ടെത്തിയിരിക്കുന്ന ഒൻപത് ഇടങ്ങളിലായിരിക്കണം ചടങ്ങുകൾ
ക്രമസമാധാനപാലനത്തിന് ജില്ലാ കളക്ടറും എസ്.പിയും നടപടിയെടുക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |