SignIn
Kerala Kaumudi Online
Saturday, 27 July 2024 12.25 PM IST

വന്ദേഭാരതിലെ ശുചിമുറിയില്‍ യാത്രക്കാരന്റെ മദ്യപാനവും പുകവലിയും; ട്രെയിന്‍ നിന്നു, വൈകിയോടിയത് 15 മിനിറ്റ്

vande-bharat

കോഴിക്കോട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്റെ മദ്യപാനവും പുകവലിയും. ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നില്‍ക്കുകയും ചെയ്തു. കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് തിക്കോടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തി ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തിലെ പാനല്‍ മാറ്റിയ ശേഷമാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്. ഇതേത്തുടര്‍ന്ന് 15 മിനിറ്റ് വൈകിയാണ് ട്രെയിന്‍ ഓടിയത്. സംഭവത്തില്‍ യാത്രക്കാരന് പിഴയിടുകയും വിവരം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

നേരത്തെ പട്ടാമ്പി, തിരൂര്‍ എന്നിവിടങ്ങളില്‍വച്ചും യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിന്നിരുന്നു. ഇവരില്‍ നിന്നും പിഴ ഈടാക്കിയിരുന്നു. ഓട്ടോമാറ്റിക് ഫയര്‍ ഡിറ്റക്ഷന്‍ സംവിധാനമുള്ള ട്രെയിനുകളാണ് എല്ലാ വന്ദേഭാരതുകളും. അതിനാല്‍ തന്നെ തീ ഉണ്ടായാല്‍ ട്രെയിന്‍ നില്‍ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANDEBARAT, SMOKING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.