കണ്ണൂർ:ആർ.എസ്.എസും ബി.ജെ.പിയും ഫാസിസ്റ്റുകളാണെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും ഇല്ലാതാക്കുന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചവരാണ് ആർ.എസ്.എസ്. അവരുടെ രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. അവർ ഫാസിസ്റ്റ് തന്നെയാണ്.സംശയമുള്ളവർക്ക് അവരുടെ പുസ്‌തകങ്ങൾ വായിച്ച് നോക്കാവുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.സി.പി.എം കണ്ണൂർ ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് ഒരാൾ മരണപ്പെട്ടത് സർക്കാരിനെ അടിക്കാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുകയാണ്. സർക്കാർ ബിന്ദുവിന്റെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |