കേരളകൗമുദി കലണ്ടറിൽ ശരിയായ വിവരം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ചില കലണ്ടറുകളിൽ 24 എന്ന് തെറ്റായി ചേർത്തിരിക്കുന്നതിനെ തുടർന്നാണ് ഭാരവാഹികൾ വ്യക്തത വരുത്തിയത്. കേരളകൗമുദി കലണ്ടറിൽ ശരിയായ തിയതിയാണുള്ളത്.
ഫെബ്രുവരി 17ന് കാപ്പു കെട്ടി കുടിയിരുത്തുന്നതോടെ പൊങ്കാല മഹോത്സവം ആരംഭിക്കും. ഒൻപതാം നാളാണ് പൊങ്കാല. 26ന് കാപ്പഴിക്കൽ ചടങ്ങോടെ ഉത്സവം സമാപിക്കും. ഉത്സവത്തിന്റെ മൂന്നാം നാളിൽ കുത്തിയോട്ട വ്രതം ആരംഭിക്കും. 10 മുതൽ 12 വയസു വരെയുള്ള ബാലന്മാർക്കാണ് വ്രതമെടുക്കാനുള്ള അവസരം. കുത്തിയോട്ട രജിസ്ട്രേഷൻ നവംബർ 17ന് (വൃശ്ചികം 1) ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |