ഉടലിനുശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'തങ്കമണി'യുടെ ടീസർ പുറത്ത്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. പ്രമാദമായ തങ്കമണി കൊലക്കേസാണ് ചിത്രത്തിന്റെ പ്രമേയം. നിത പിള്ള ആണ് ചിത്രത്തിലെ നായിക. പാപ്പൻ സിനിമയിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിൽ തിളങ്ങിയ നിത അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തങ്കമണി.
അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ.ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന തങ്കമണി സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർബി ചൗധരി ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. ജോഷി സുരേഷ് ഗോപി ചിത്രം പാപ്പൻ എന്ന ചിത്രത്തിൽ ഇഫാർ മീഡിയ നിർമ്മാണ പങ്കാളിയായിരുന്നു.
അതേസമയം ദൃശ്യമാദ്ധ്യമ രംഗത്തുനിന്ന് വെള്ളിത്തിരയിലേക്ക് വന്ന രതീഷ് രഘുനന്ദന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഉടൽ. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗകൃഷ്ണ എന്നിവരുടെ ശക്തമായ പകർന്നാട്ടത്താൽ മികച്ച പ്രേക്ഷക സ്വീകാര്യത ഉടൽ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |