കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയുടെയും എക്സിറ്റ് പോൾ ഫലങ്ങളിലെ ബി. ജെ. പി അനുകൂല സൂചനകളുടെയും കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി റെക്കാഡ് ഉയരത്തിൽ. ബോംബെ ഓഹരി സൂചിക 492.75 പോയിന്റ് ഉയർന്ന് 67,481.19 ൽ അവസാനിച്ചു. ദേശീയ സൂചിക 134.70 പോയിന്റ് നേട്ടവുമായി 20,267.90 ൽ എത്തി. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ആഭ്യന്തര മൊത്ത വളർച്ചയിൽ 7.6 ശതമാനം വളർച്ചനേടിയതാണ് നിക്ഷേപകരിൽ ആവേശം സൃഷ്ടിച്ചത്. രണ്ട് വലിയ സംസ്ഥാനങ്ങളിൽ ബി. ജെ. പി അധികാരത്തിലെത്തുമെന്ന എക്സിറ്റ് ഫലവും അനുകൂലമായി. ഇതോടെ ആഭ്യന്തര, വിദേശ നിക്ഷേപകർ വലിയ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടി. ലോകം അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും ഇന്ത്യ സുരക്ഷിമാണെന്ന വിലയിരുത്തലാണ് വിപണിക്ക് കരുത്താകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |