തിരുവനന്തപുരം: സംസാരശേഷിയില്ലാത്ത സഹപാഠികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി കൊട്ടാരക്കര പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസിലെ കുട്ടി ശാസ്ത്രജ്ഞർ. അദ്ഭുത കൈയുറയാണ് കണ്ടുപിടിത്തം. ഇത് അണിഞ്ഞ് വിരലനക്കിയാൽ പരിചാരകരുടെ ഫോണിൽ സന്ദേശമെത്തും. പ്ലസ്‌വൺ സയൻസ് വിദ്യാർത്ഥികളായ ആർ.ഗോവിന്ദും വൈഷ്ണവ് സുരേഷുമാണ് ആശയത്തിന് പിന്നിൽ. കൈയുറയ്ക്കുള്ളിലെ സർക്യൂട്ട് സോഫ്റ്റ്‌വെയറിലൂടെ ഫോണുമായി ബന്ധിപ്പിക്കാം. 32 കമാൻഡുകൾ വരെ സെറ്റ് ചെയ്യാം. ചൂണ്ടുവിരൽ മടക്കിയാൽ വെള്ളം വേണമെന്ന സന്ദേശം ഫോണിലേക്കെത്തും. മരുന്നിനായി തള്ളവിരൽ മടക്കണം. ചെറുവിരൽ മടക്കിയാൽ ശുചിമുറിയിൽ പോകണം. എല്ലാവിരലും ഒരുമിച്ച് മടക്കിയാൽ അപകടം അറിയിച്ച് സയറൺ മുഴങ്ങും. ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |